ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ നടത്തിയ പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി മംഗലപുരത്ത് തോന്നക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പരിപാടി ജനതാദൾ (എസ് )സംസ്ഥാന കമ്മിറ്റി അംഗം മംഗലപുരം ഷാഫി ഉത്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി കൈകോർത്തില്ലെങ്കിൽ കോർപ്പറേറ്റും അഡ്മിനിസ്ട്രേറ്ററും ലോകസുന്ദരിയായ പവിഴമണ്ണിനെ വിഴുങ്ങുമെന്ന് സമരം ഉത്ഘാടനം ചെയ്തുകൊണ്ട് മംഗലപുരം ഷാഫി അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് സി. പി. ബിജു, ജി. അനുരൂപൻ, അഖിൽ ആലപ്പി എന്നിവർ സംസാരിച്ചു.
