പെരുങ്കടവിള:പിണറായി വിജയൻ സർക്കാരിന്റെ ബിജെപി വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധജ്വാലയുടെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിൽ നൂറോളം സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.. പിണറായി സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബിജെപി വേട്ട അവസാനിപ്പിച്ചിലെങ്കിൽ വരും ദിവസങ്ങളിൽ മണ്ഡലത്തിനകത്ത് ശക്തമായ പ്രതിഷേധ ജ്വാല പരിപാടികൾ സംഘടിപ്പിക്കുമെന്നും കൊല്ലയിൽ വില്ലേജ് ഓഫിസിനുമുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് പറഞ്ഞു.. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിപാടികളിൽ ബിജെപി ജില്ലാ വൈ: പ്രസിഡന്റ് ബിജു .ബി.നായർ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ മഞ്ചവിളാകം കാർത്തികേയൻ, കൊല്ലയിൽ അജിത് കുമാർ , മണ്ഡലം ജന: സെക്രട്ടറിമാരായ പ്രസന്നകുമാർ ,എസ് വി ശ്രീജേഷ്, മണ്ഡലം ഭാരവാഹികൾ, മോർച്ച അധ്യക്ഷന്മാർ, പഞ്ചായത്ത് മേഖല പ്രസിഡന്റ്മാർ, ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ബിജെപി പെരുങ്കടവിള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുങ്കടവിള, മാരായമുട്ടം ജംഗ്ഷൻ, മാരായമുട്ടം ഹൈസ്കൂൾ ജംഗ്ഷൻ, ചുള്ളിയൂർ, വടകര, പഴമല, കാക്കണം, തൃപ്പലവൂർ, തത്തിയൂർ, തൂയൂർ ,ആലത്തൂർ എന്നിവിടങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.


പെരുങ്കടവിള പഞ്ചായത്ത് ഓഫീസ് പടിക്കൽ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ശ്രീരാഗ് പഞ്ചായത്ത് തല ഉത്ഘാടനം നടത്തിയ പ്രതിഷേധപരിപാടിയെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ ആലത്തൂർ പ്രസ്ന്നകുമാർ, രതീഷ്, പുളിമാംകോട് രാജേഷ്, ആങ്കോട് ശശികുമാർ, ജയച്ചന്ദ്രൻ, ഷിജു, ഹരി പെരുങ്കടവിള, തൃപ്പലവൂർ ഉണ്ണി, സുകുമാരൻ നായർ എന്നീ നേതാക്കൾ സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. മാധ്യമ സിൻഡിക്കേറ്റും ഭരണകൂടവും ചേർന്ന് നടത്തുന്ന ബിജെപി വേട്ടയ്ക്കെതിരെ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കള്ളിക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബിജെപി സമരജ്വാല സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമരത്തിൽ പഞ്ചായത്ത് ഭാരവാഹികൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. കുന്നത്തുകാലിൽ നടന്ന പ്രതിഷേധ ജ്വാല ക്ക് ബി ജെ പി മണ്ഡലം ജന:സെക്രട്ടറി എസ് വി ശ്രീജേഷ് നേതൃത്വം നൽകി. മണ്ഡലം മീഡിയ സെൽ കൺവീനർ സജി ചന്ദ്രൻ യുവമോർച്ച നേതാക്കളായ വണ്ടിത്തടം ദിലീപ് മാണിനാട് വിനോദ് കർഷകമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ചിമ്മണ്ടി ഹരികുമാർ ബി ജെ പി നേതാക്കളായ കുന്നത്തുകാൽ സന്തോഷ് മധു സനൽ സതീഷ് എന്നിവർ പങ്കെടുത്തു.
