ചിറയിൻകീഴ് : പെരുമാതുറയില്‍ കോവിഡ് വളന്റ്റിയറായിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ട സി.പി.ഐ (എം) പെരുമാതുറ ബ്രാഞ്ച് അംഗം ജാബിറിന്റെ കുടുംബത്തിന് സി.പി.ഐ എം ധനസഹായം കൈമാറി.
ജാബിറിന്റെ ഭാര്യയ്ക്കും, മകള്‍ക്കും,ഉമ്മയ്ക്കും സംസ്ഥന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ധനസഹായം കൈമാറിയത് .
ചിറയിൻകീഴ് പഞ്ചായത്തിന്റെ മുഴുവൻ സമയ വളന്റിയറായിരുന്നു ജാബിർ.പഞ്ചായത്തിൽ സി.എഫ്.എൽ.ടി.സികൾ ഒരുക്കുന്നത്തിനും സജീവമായിരുന്നു.പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനിൽനിന്നും പെരുമാതുറയിലെ മൂന്ന് വാർഡുകളിൽ ഭക്ഷണം എത്തിച്ചതും ജാബിർ ആയിരുന്നു. കോവിഡ് ബാധിച്ച് 2020 ഒക്ടോബറിൽ ജാബിർ മരണപ്പെടുകയായിരുന്നു..
പാർട്ടി ജില്ലാ കമ്മറ്റി അംഗം സ. ആര്. സുഭാഷ്, ഏരിയ കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മറ്റി സെക്രട്ടറിമാര്‍ എന്നിവർ പങ്കെടുത്തു.
