കഴിഞ്ഞ 30 വർഷത്തോളമായ് പൊതുപ്രവർത്തന രംഗത്ത് സജീവമായ് പ്രവർത്തിച്ചുവന്ന ഷിജുലാൽ നാഗൻ (44) അന്തരിച്ചു. മുരുക്കുംപുഴ മുണ്ടയക്കൽ സ്വദേശിയായ ഇദ്ദേഹം (BSP) മുൻ: സംസ്ഥാന കമ്മിറ്റി അംഗമായും, ഇപ്പോൾ ഇന്ത്യൻ ലേബർ പാർട്ടി (ILP) യുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കോവിഡ് ബാധിച്ച് തിരു: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച 4.30 ഓടെ മരണപ്പെട്ടു .സംസ്കാരം കിളിമാനൂർ ശ്മശാനത്തിൽ നടന്നു.
