ട്രാവൻകൂർ റോയൽ എൻഫീൽഡ് ക്ലബ്ബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ക്ലബ് അംഗങ്ങളിൽ നിന്നും നിന്നും സമാഹരിച്ച 10100 രൂപ ആറ്റിങ്ങൽ എംഎൽഎ ,ഒ. എസ്. അംബികയ്ക്ക് കൈമാറി .ഗ്രൂപ്പ് അഡ്മിൻസ് ആയ അമൽ എസ് ഡി, അരുൺ എസ് കുമാർ, എന്നിവരാണ് എംഎൽഎയ്ക്ക് ഫണ്ട് കൈമാറിയത്. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ:എസ് കുമാരി , വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു
