ചിറയിൻ കീഴ് :പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡൻ്റ്സ് അസോസിയേഷൻ ലഹരിവിരുദ്ധ ദിനാചരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു’ ലഹരി വിരുദ്ധ ദിനാചരണ ബോധവൽക്കരണ പരിപാടിയുടെ ഉത്ഘാടനം കോസ്റ്റൽ സെക്യൂരിറ്റി വിഭാഗം ഐ ജി യും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് നോഡൽ ഓഫീസറുമായ പി. വിജയൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ എസ്.ശശി, എം.ഉമ്മർ, എസ്. വിജയൻ , എസ്. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
