മംഗലപുരം :അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്ണൻ കുട്ടിയെ പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി യുടെ മുന്നിൽ വെച്ച് ജാതി വിളിച്ചു
ആക്ഷേപിച്ച സിപിഎം നേതാവിനെതിരെ നടപടിയെടുക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയ്ക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. തുടർന്ന് കോൺഗ്രസ് മണ്ഡലംകമ്മിറ്റി സിപിഎം നേതാവിന് എതിരെ മംഗലാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
