അഞ്ചുതെങ്ങ് ഒന്നാംപാലം കടൽക്കരയിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുള്ള കുട്ടിയെ കാണാതായി. അഞ്ചുതെങ്ങ് ഒന്നാം പാലം കൂട്ടിൽ വീട്ടിൽ 5 വയസ്സുള്ള മുഹമ്മദ് ഷഹബാസിനെയാണ് ഇന്ന് വൈകുന്നേരം 3 അരയോടെ കാണാതായത്.
കടപ്പുറത്ത് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
