എസ്. പി. സി. തിരുവനന്തപുരം റൂറൽ ജില്ലയുടെ നേതൃത്വത്തിൽ കോവിഡ് പോരാളികളുടെ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ ചിറയിൻകീഴ് എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. .ചിറയിൻകീഴ് ഐ എസ് എച്ച് ഒ രാജേഷ്കുമാർ പരിപാടി ഉത്ഘാടനം ചെയ്തു.ചിറയിൻകീഴ് എസ് എസ് വി ജിഎച്എസ് എസിലെ കമ്യൂണിറ്റി പോലീസ് ഓഫീസർ വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡ്രിൽ ഇൻസ്പെക്ടർമാരായ സുൽഫിക്കർ,പ്രശാന്ത്, ശ്രീലേഖ,ഹേമാവതി കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ സാബു നീലകണ്ഡൻ, സുഗതൻഎന്നിവർ സംബന്ധിച്ചു.
