അഞ്ചുതെങ്ങ് :പെട്രോൾ,ഡീസൽ,പാചകവാതകങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു സമരം നടന്നത്.അഞ്ചു ലക്ഷം കേന്ദ്രങ്ങളിലായി ഇരുപത് ലക്ഷത്തോളം പേര് സമരത്തിൽ പങ്കെടുത്തു.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ എൽ ഡി എഫ് 25 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വൈ. ശശാങ്കൻ, പി വിമൽ രാജ്, ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗ്രാമപഞ്ചായത്ത് അംഗം സരിത, എസ് എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
