മംഗലപുരം : ഇടവിളാകം ഗവ.യു.പി.സ്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിലെ മുഴുവൻ കുട്ടികളെയും ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഇന്ന് മൊബൈൽ ലൈബ്രറിയ്ക്ക് തുടക്കമായി.
മൊബൈൽ ലൈബ്രറി ഉത്ഘാടനവും അദ്ധ്യാപക കൂട്ടായ്മയിലൂടെ ലഭിച്ച 14 ഫോണുകളുടെയും, സംഭാവനയായി ലഭിച്ച 4 ഫോണുകളുടെയും വിതരണവും നടന്നു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു.
സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ബോബൻ ജൂഡ് നൽകിയ 3 ഫോണുകളും ഷൈൻ മാർബിൾസ് നൽകിയ 1 ഫോണുമാണ് സ്ക്കൂളിന് സംഭാവനയായി ലഭിച്ചത്. ഹെഡ്മിസ്ട്രസ് എം.എൽ.രേണുക, പി.റ്റി.എ വൈസ് പ്രസിഡൻറ് ഷാജി, വാർഡ് മെമ്പർ കവിത, വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി.ലൈല, എസ്.എം.സി അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
