മംഗലപുരം : ഇന്ധനവില വർദ്ധനവിനെതിരെ തോന്നയ്കൽ പെട്രോൾ പമ്പിന് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിച്ചു.മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലാപുരം തോന്നയ്ക്കൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിന് മുന്നിലാണ് പ്രതിഷേധ ധർണ്ണ നടത്തി,
ധർണ്ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രഫസർ തോന്നയ്ക്കൽ ജമാൻ ഉത്ഘാടനം ചെയ്തു, ജനജീവിതം ദുസഹമാക്കിയ പെട്രോൾ/ ഡീസൽ വില വർദ്ധനവിനെതിരെ ശക്തമായ ജനകീയ ചെറുത്ത് നിൽപ്പിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു,
മണ്ഡലം പ്രസിഡൻ്റ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് സ്വാഗതം പറഞ്ഞു, നേതാക്കളായ ചാന്നാങ്കര കബീർ, ഷഹീർ ഖരീം, മുനീർ കുരവിള, ആർ, നൗഷാദ്, കെ.കെ വനം മാഹിൻ, ജസീംചിറയിൻകീഴ്, സലാം പൊയ്കയിൽ, പഞ്ചായത്ത് മെമ്പർ ജുമൈല, അഷറഫ് ചാന്നാങ്കര, ഫൈസൽ കിഴുവിലം എന്നിവർ സംസാരിച്ചു
