തിരുവനന്തപുരം ഗവ. ലോ കോളജിലെ അഡീഷണല്‍ – സ്വാശ്രയ (സായാഹ്ന) എല്‍എല്‍. ബി. കോഴ്സ് അവസാനിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അപലപിനീയം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, ജൂണ്‍ പതിനൊന്നിന് ഇറക്കിയ ഉത്തരവിലാണ് സായാഹ്ന കോഴ്സ് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കിയത്. 2008ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണ് അഡീഷണല്‍ – സ്വാശ്രയ (സായാഹ്ന) കോഴ്സ് ഗവ ലോ കോളേജിൽ നടത്തുന്നതെന്നാണ് കോഴ്സ് അവസാനിപ്പിക്കാനുള്ള കാരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
കേരളത്തില്‍ രണ്ട് ലോ കോളജുകളിലാണ് അഡീഷണല്‍ – സ്വാശ്രയ (സായാഹ്ന) ഈവനിംഗ് എല്‍എല്‍. ബി. കോഴ്സുകള്‍ നടത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലും സ്വകാര്യ സ്വാശ്രയ ലോ കോളജ് ആയ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിലും. രണ്ട് ലോ കോളജുകളിലും ബാധകമായത് ഒരേ ചട്ടവും, ഒരേ നിയമവു
ലോ അക്കാദമി ലോ കോളജില്‍ പാലിക്കുന്ന അതേ സമയക്രമം തന്നെയാണ് ഗവ. ലോ കോളജിലും.
എന്നിട്ടും ഗവ ലോ കോളേജിലെ അഡീഷണല്‍ – സ്വാശ്രയ (സായാഹ്ന) എല്‍എല്‍. ബി. കോഴ്സ് മാത്രം നിർത്തലാക്കുന്ന സർക്കാർ നീക്കം സ്വാശ്രയ കോളേജ് പ്രീണനത്തിന്റെ ഭാഗം ആണെന്ന് എം എസ് എഫ് ആരോപിച്ചു. പ്രസ്തുത വിഷയം ചൂണ്ടി കാട്ടി വിദ്യാർത്ഥികൾക്ക് അനുകൂലമായി അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എം എസ് എസ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകും.തുടർന്നും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകാത്ത പക്ഷം എം എസ് എഫ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫർ വിഴിഞ്ഞം പറഞ്ഞു
