തിരുവനന്തപുരം: വീടുകൾ വിദ്യാലയങ്ങളായി മാറുമ്പോൾ സദുദ്ദ്യമത്തിന് പ്രകാശത്തിൻ്റെ കിരണങ്ങൾ ചൊരിഞ്ഞ് വിദ്യാർഥി പ്രസ്ഥാനമായ എസ് എഫ് ഐ.നെയ്യാറ്റിൻകര ചെങ്കൽ ലോക്കൽ കമ്മിറ്റിയിലെ ഒരു കൂട്ടം സഖാക്കളാണ് മാതൃകാപരമായ പ്രവർത്തനങ്ങളുമായി വ്യത്യസ്തരാകുന്നത്. പ്രദേശത്തെ വിദ്യാർഥി-വിദ്യാർഥിനികൾക്ക് പഠനോപകരണങ്ങൾ വീടുകളിലെത്തിച്ച് പഠനത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിച്ചു.പഠനവണ്ടിയുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.

500 പേർക്കുള്ള പഠനസാമഗ്രികളാണ് ആദ്യം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പ്രദേശത്തെ സ്കൂളുകളുമായി കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെങ്കൽ ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് ജിനേഷ് പോളിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൽ സി സെക്രട്ടറി ആശിഷ് ആർ ജി സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വിനീത്, സഖാക്കളായ ജെ ജോജി, ആർ ശോഭന, കെ എസ് സന്തോഷ് കുമാർ, ആദർശ്, സി എസ് അരുൺ, വി പി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് മുകേഷ് യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം കൃതജ്ഞത രേഖപ്പെടുത്തി.
