മുൻ ആരോഗ്യവകുപ്പ് മന്ത്രിയും എ ഐ ടി യു സി യുടെ സമുന്നത നേതാവുമായിരുന്ന ജെ. ചിത്തരഞ്ജനെ അനുസ്മരിച്ചു കൊണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്കുകളും പി പി ഇ കിറ്റുകളും കൈയുറകളും ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ എ ഐ ടി യു സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മനോജ് ബി ഇടമന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷബ്നയ്ക്ക് പി പി ഇ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കോരാണി വിജു അദ്ധ്യക്ഷത വഹിച്ചു സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽ പുര രാധാകൃഷ്ണൻനായർ എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ഇ. നൗഷാദ്, ജഹാംഗീർ, എസ് പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

