മംഗലപുരം. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ഇന്ധന വില നൂറു രൂപയിലേക്ക് കുതിച്ചുയര്‍ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. മംഗലപുരം പതിനാറിലുള്ള പെട്രോളിയം പമ്പിന് മുന്നിൽ നടന്ന പ്രധിഷേധം കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്യിത്തു.
യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഷജിൻ സക്കീർ, മംഗലപുരം പഞ്ചായത്ത് മെമ്പർമാരായ അജയ രാജ് വി. സി, ശ്രീ ചന്ദ്, യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് അൽ അമീൻ. മംഗലപുരം മണ്ഡലം പ്രസിഡന്റ്
അഹിലേഷ് നെല്ലിമൂട്,
ഇമാമുദ്ധീൻ,സഞ്ചു, മിഥുൻ, , നാസർ, ബിനു എം എസ്, സരിൻ, നാസിഫ്,അഭിജിത്ത് മുദാക്കൽ,മിഥുൻ, രമണി വസുന്ധര എന്നിവർ പങ്കെടുത്തു
