നെടുമങ്ങാട്: എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തെ പരിയാരം വാർഡിലെ ചാമവിള കോളനിയിലാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചത്. എ ഐ എസ് എഫ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അധ്യക്ഷനായ യോഗം സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ചാമവിള കോളനിയിലെ അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, സിപിഐ ലോക്കൽ കമ്മിറ്റി അംഗം ബബലു, എഐവൈഎഫ് മേഖല കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സനീൻ എന്നിവർ നേതൃത്വം നൽകി.
