കോവിഡ് വ്യാപനത്തെ തുടർന്ന് ചിറയിൻകീഴ് പഞ്ചായത്തിൽ മൊബൈൽ ക്ലിനിക്കിന് തുടക്കമായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന അരിക്കിലുണ്ട് ഡോക്ടർ എന്ന പദ്ധതിയുടെ ഭാഗമായാണ് മൊബൈൽ ക്ലിനിക്കിന് തുടക്കം കുറിച്ചത്.
പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ വ്യത്യസ്ഥ ദിവസങ്ങളിൽ വ്യത്യസ്ഥ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മൊബൈൽ ക്ലിനിക്കിൽ ഒരു ഡോക്ടർ,സ്റ്റാഫ് നെഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും. ആവശ്യമായ മരുന്നും ക്ലിനിക്ക് വഴി വിതരണം ചെയ്യും.
ചിറയിൻകീഴ് പഞ്ചായത്തിൽ നടന്ന ലളിതമായ ചടങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു..
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ആർ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ആഡ്വ ഫിറോസ് ലാൽ , പ്രമുഖ ചാരിറ്റി പ്രവർത്തകൻ വിഷ്ണുഭക്തൻ , പഞ്ചായത്ത് മെമ്പർന്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർന്മാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
