BANGALORE - 12.05.2013 : Students writing the entrance test conducted by COMED-K UGET 2013 (Consortium of Medical, Engineering and Dental Colleges of Karnataka) for admissions into the private professional colleges, at KIMS Banashankari, in Bangalore on May 12, 2013. Photo: K. Murali Kumar.
ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം പേര് വിജയിച്ചു. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
റെക്കോര്‍ഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയര്‍ന്ന വിജയമാണ്. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
സര്‍ക്കാര്‍ സ്കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ചപ്പോള്‍ എയ്ഡഡ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ് എയ്ഡഡ് സ്കൂളില്‍ 87.67 ശതമാനമാണ് വിജയം. സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
328702 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു
