ശ്രീകാര്യം : കഴിഞ്ഞ ദിവസം പൗണ്ട്‌കടവിൽ വി.എസ്.എസ്.സി. ഗേറ്റിനു അടുത്തുള്ള റോഡിന് സമീപത്തു നിന്നു കണ്ടെത്തിയ വ്യാജ ബോംബ് സമീപവാസികളെ പരിഭ്രാന്തിയിലാക്കി . ഈ പ്രദേശം അതീവ സുരക്ഷാമേഖലയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രദേശത്ത് രണ്ട് നാടൻ ബോംബ് നാട്ടുകാർ കണ്ടെത്തിയത് . തുടർന്ന് പോലീസ് സ്റ്റേഷനിൽ നാട്ടുകാർ അറിയിച്ചു . പോലീസ് എത്തി പരിശോധിച്ചപ്പോൾ ബോംബ് പോലെയായിരുന്നു ആകൃതി.
തുടർന്ന് ബോംബ് നിർവീര്യമാക്കൽ സംഘമെത്തി പരിശോധിച്ചപ്പോൾ ആണ് പോലീസിനെയും നാട്ടുകാരെയും പറ്റിക്കാൻ പേപ്പറിൽ കല്ല് ചുരുട്ടി നൂലുകൊണ്ട് കെട്ടി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. സാമൂഹികവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് കേസെടുത്തില്ല
