.
പ്രതിരോധ വകുപ്പിനു കീഴിലുള്ള 44 ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവൽക്കരിച്ച നടപടിക്കെതിരെയും ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ പണിമുടക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നിഷേധിച്ചു കൊണ്ടുള്ള ഓർഡിനൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 23 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആറ്റിങ്ങലിൽ 50 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി യോഗം തീരുമാനിച്ചു. ആറ്റിങ്ങൽ, മുദാക്കൽ, കിഴുവിലം, ചിറയിൻകീഴ്, കടയ്ക്കാവൂർ ,അഞ്ചുതെങ്ങ്, വക്കം എന്നീ പഞ്ചായത്തുകളിലെ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുന്നിലും പ്രധാന ജംഗ്ഷനുകളിലുമായിട്ടാണ് 50 കേന്ദ്രങ്ങളിലെ പ്രതിഷേധം.യോഗത്തിൽ സിഐറ്റിയു സംസ്ഥാന കമ്മറ്റി അംഗങ്ങളായ ആർ.രാമു, ആർ.സുഭാഷ് തുടങ്ങിയവർ സമരപരിപാടികൾ വിശദീകരിച്ചു. ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.എം.മുരളി അദ്ധ്യക്ഷത വഹിച്ചു
