സ്നേഹസ്പർശമായ് മുഹമ്മദ് ആസിഫിന് അബ്ദുൽ കലാം പുരസ്കാരം
തിരുവനന്തപുരം. പരിമിധിയില്ലാതെ നടത്തുന്ന സഹജീവി സ്നേഹത്തിനും, കരുതലിനും അംഗീകാരമായ് ഡോ.ഏ.പി.ജെ.അബ്ദുൽ കലാം പുരസ്കാരം.കോവിഡ് മഹാമാരിയുടെ ലോക്ക്ഡൗൺ കാലത്ത് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണവും,സുരക്ഷാ ഉപകരണങ്ങളും നൽകിയതുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കാണ് ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മുഹമ്മദ് ആസിഫിനെ തേടി അബ്ദുൽ കലാം പുരസ്കാരമെത്തിയത്
ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ നൂറിലധികം ക്യാൻസർ രോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ പദ്ധതി, സാധുക്കളയായ വ്യക്തികൾക്ക് സ്വയംതൊഴിലിന് സഹായിക്കുന്ന ഉയിരേ പദ്ധതി, പ്രളയകാലത്തും ദുരിതകാലത്തും നടത്തിയ
മാതൃകാ പ്രവർത്തനങ്ങളും അവാർഡിന് പരിഗണിച്ചു. ഡോ.ഏ.പി.ജെ.അബ്ദുൽ കലാമിൻ്റെ ചരമദിനമായ ജൂലൈ 27 ന് തിരുവനന്തപുരത്ത് ഭാരത് ഭവനിൽ വച്ചാണ് പുരസ്കാര സമർപ്പണം.
ബഹിരാകാശ ശാസ്ത്രജ്ഞനും മുൻ വി.എസ്.എസ്.സി.ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടവുമായ ഡോ.എം.സി.ദത്തൻ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ.എം.എസ്.ഫൈസൽ ഖാൻ എന്നിവരാണ് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ നൽകുന്ന മറ്റുള്ള ഡോ.എ പി.ജെ.അബ്ദുൽ കലാം പുരസ്കാര ജേതാക്കൾ

