ചിറയിൻകീഴ് : പെരുങ്ങുഴി മാർക്കറ്റിനെ മാലിന്യ സംഭരണ കേന്ദ്രമാകുന്നതിനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനവും ധർണ്ണ സമരവും സംഘടിപ്പിച്ചു.കോൺഗ്രസ് പെരുങ്ങുഴി, അഴൂർ മണ്ഡലം കമ്മിററികളുടെ നേതൃത്വത്തിൽ പെരുങ്ങുഴി മാർക്കറ്റിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മാലിന്യങ്ങൾ ജനസാന്ദ്രത കൂടിയ പെരുങ്ങുഴി മാർക്കറ്റിനുള്ളിൽ സംഭരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും
അതിന് പഞ്ചായത്ത് ഭരണപക്ഷം തയ്യാറായില്ലെങ്കിൽ രാഷ്ട്രീയമായും, നിയമപരമായും ചെറുക്കുമെന്നും ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ പറഞ്ഞു.

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.സജീവ് അധ്യക്ഷനായിരുന്നു.
കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡൻ്റ് ബിജുശ്രീധർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ കെ.ഓമന, നെസിയാ സുധീർ, നേതാക്കളായ വി.കെ.ശശിധരൻ, ജീ.സുരേന്ദ്രൻ,
മാടൻവിള നൗഷാദ്, രഞ്ജിത്ത് പെരുങ്ങുഴി, കടക്കാവൂർ കൃഷ്ണകുമാർ, ജയാസജിത്ത്, ചന്ദ്രബാബു, നൈസാം, ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു.
