തിരുവനന്തപുരം: അസ്വസ്ഥതകളും അക്രമങ്ങളും അനുദിനം ഇപ്പോള്‍ വര്‍ധിച്ചു വരുന്നത് അവസാനിക്കുവാന്‍ ആത്മീയ പ്രചോദനങ്ങളും സാരോപദേശങ്ങളും അനിര്‍വാര്യമായ ഒരാവശ്യമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.
മുസ്ലിം നിത്യജീവിതത്തില്‍ എന്ന ആത്മീയ സാരോപദേശ ഗ്രന്ഥത്തിന്റെ പ്രകാശന സംഗമ സായാഹ്നത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഇമാം അല്‍-ഹാജ് എ.എം ബദറുദ്ധീന്‍ മൗലവി രചിച്ച പുസ്തകത്തിന്റെ ആദ്യ പ്രതി ജീവകാരുണ്യ പ്രവര്‍ത്തകനായ ഷിബു അബൂക്കറിന് നല്‍കികൊണ്ട് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര് അനില്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. സമാധാനവും സൗഹൃദവും ഊട്ടി ഉറപ്പിക്കുവാനും നിലനിര്‍ത്തുവാനും വരും തലമുറക്ക് ഇമ്മാതിരിയുള്ള ഗ്രന്തങ്ങള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി മന്ത്രി അനില്‍ പറഞ്ഞു.
നന്ദാവനം മുസ്ലിം അസോസിയേഷന് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ മന്ത്രി എം.എം ഹസ്സന്,കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ്,മുസ്ലിം അസോസിയേഷന് പ്രസിഡന്റ് കടയറ നാസര്‍,മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്.എം അഷ്റഫ്,കേരള മുസ്ലിം ജമാഅത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍,കേരള പ്രവാസിലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു,പ്രഭാത് ബുക്ക് ഹൌസ് ജനറല്‍ മാനേജര്‍ ഹനീഫ റാവുത്തര്‍,കൃപ ജോയിന്റ് സെക്രട്ടറി സബിന്‍ കോട്ടയ്ക്കകം,ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റര്‍ കണ്‍വീനര്‍ എം.മുഹമ്മദ് മാഹീന്,പ്രേം നസീര്‍ സുഹൃത് സമിതി സെക്രട്ടറി തെക്കന്‍സ്റ്റര്‍ ബാദുഷ,കെ.എം.ജെ.സി സംസ്ഥാന സെക്രട്ടറി പി.സെയ്യ്ദലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഖുര്‍ആന്‍ കീര്‍ത്തനങ്ങള്‍ ശാസ്ത്രീയ സംഗീതം നല്കി ആയിരക്കണക്കിന് വേദികളില്‍ ആലാപനം നടത്തിയ സംഗീതരത്നം ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ കൃപയുടെ ആദരവ് മന്ത്രി നല്കി.എഫ് ജി എ ബുക്ക്സ് ചെയര്മാന് ആഷിക് മുഹമ്മദ് സ്വാഗതവും അല്‍ത്താഫ് ബദറുദ്ധീന്‍ നന്ദിയും പറഞ്ഞു.
കരമന ബയാര്‍ രചിച്ച കാലത്തിന്റെ കര്‍മ്മസാക്ഷികള്‍ എന്ന പുസ്തകത്തിന്റെ കൈമാറ്റം ചടങ്ങില്‍ വെച് നടന്നു.
