തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി എട്ടു മണിയോടെ യായിരുന്നു ഒരു സംഘം അക്രമം നടത്തിയത്.സംഭവവുമായി ബന്ധപെട്ട് മൂന്നുപേർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്കോട്ട്കോണത്ത് വാടകയ്ക്കു താമസിക്കുന്ന വിപിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. രാത്രി എട്ടു മണിയോടെ കോളിംഗ് ബെല്ലടിച്ച് അകത്തു കയറിയ രണ്ട് പേർ വിപിനെ മർദ്ധിക്കുകയായിരുന്നു. വീടിന് പുറത്തുണ്ടായിരുന്ന കാർ അടിച്ച് തകർക്കുകയും ചെയ്തു.ശബ്ദം കേട്ട് എത്തിയ അയൽവാസിയെയും വഴിയാത്രക്കാരെയും സംഘം ആക്രമിച്ചു. സംഭവമറിഞ്ഞ് സംഥലത്തെത്തിയ പൊലീസ് രക്ഷപ്പെട്ട സംഘത്തെ മടവൂർ പാറയ്ക്ക് സമീപത്തു വച്ച് പിടികൂടി. മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കഞ്ചാവ് ലഹരിയിൽ ആളുമാറി അക്രമിക്കുകയായിരിക്കാമെന്ന് പൊലീസ് പറയുന്നു.
