അഞ്ചുതെങ്ങിൽ നിന്ന് മത്സ്യവിപണനത്തിനെത്തിയ മേരിയമ്മയോട് പാരിപ്പള്ളി പോലീസ് കാണിച്ച അതിക്രൂര നടപടിക്കെതിരെ അഞ്ചുതെങ്ങിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോണിൻ്റെ അധ്യക്ഷതയിൽ നടന്ന ധർണ ബി എസ് അനൂപ് ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗങ്ങളായജൂഡ് ജോർജ്,ഷീമാ ലെനിൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ, ക്രിസ്റ്റി സൈമൺ, സെബാസ്റ്റ്യൻ യേശുദാസ്, രാജമണി,ഹെലൻ,ഔസേപ് ആന്റണി,ക്രിസ്റ്റി സൈമൺ,ഷൈജുകൃഷ്ണ, സന്തോഷ് കുമാർ, ബിജു പാപ്പചൻ, റോബിൻ,ഷിബു, വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.
