മലയിൻകീഴ് ∙ തച്ചോട്ടുകാവ് ജംക്ഷനു സമീപം സ്വകാര്യ ഹോട്ടലിലും സൂപ്പർമാർക്കറ്റിലും കവർച്ച. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. വിളവൂർക്കൽ പെരുകാവ് സ്വദേശി പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലും സൂപ്പർ മാർക്കറ്റിലും ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.ഹോട്ടലിലെ പിൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഹോട്ടലിന്റെ മുന്നിലെ സിസിടിവി ക്യാമറ പ്ലാസ്റ്റിക് ഗ്ലാസ് ഉപയോഗിച്ച് മോഷ്ടാവ് മറയ്ക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ മുഖം തുണി കൊണ്ടു മറച്ചിട്ടുണ്ട്.
ഹോട്ടലിലെ എക്സോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതിന് തയാറാക്കിയ ഭാഗത്തെ ഇരുമ്പു ഗ്രിൽ ഇളക്കി ഇതുവഴിയാണ് മോഷ്ടാവ് സമീപത്തെ സൂപ്പർ മാർക്കറ്റിൽ കയറുന്നതു ഈ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞു. രണ്ടിടത്തു നിന്നായി 7500 രൂപ കളവു പോയതായി ഉടമ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മലയിൻകീഴ് ഇൻസ്പെക്ടർ സൈജുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി അന്വേഷണം തുടങ്ങി
