ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്സിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. കഴിഞ്ഞ ജൂണിൽ കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഏറെനേരം എഴുന്നേറ്റ് നിൽക്കാൻ കഴിയുന്നില്ലെന്നും ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നും അനന്യ പറഞ്ഞിരുന്നു. ആരോപണം ശരിയാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ശസ്ത്രക്രിയകളുടെ മറവിൽ വലിയ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം.
