അബുദാബി: കിറ്റെക്സ് കേരളം വിട്ടു പോകരുത് എന്ന് വ്യവസായി എം എ യൂസഫലി. നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണം. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും യൂസഫലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിറ്റെക്സ് എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് താൻ സംസാരിക്കും. കിറ്റെക്സ് മാനേജ്മെന്റും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നും എം എ യൂസഫലി പറഞ്ഞു. നൂറു രൂപയുടെ നിക്ഷേപമാണ് എങ്കിൽപ്പോലും കേരളത്തിൽ നിന്നും പോകരുത് എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു
