തിരുവനന്തപുരം; ഈ മാസം 10, 12 തീയതികളിൽ നഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനിയറിംഗ് കോളേജിൽ വച്ച് നടക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊബേഷണറി ഓഫീസറുടെ തസ്തികയിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികളുടെ യാത്ര സൗകര്യവുമായി കെ.എസ്.ആർ.ടി.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് നഗരൂരിലെ രാജധാനി എഞ്ചിനിയറിംഗ് കോളേജിലേയ്ക്ക് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷ സമയങ്ങളിൽ കോളേജിലേക്കും തിരിച്ചും കല്ലമ്പലത്തിനും ആലംകോട്ടിനും മദ്ധ്യേയുള്ള ചാത്തൻപാറ ജങ്ഷനിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതായി കെഎസ്ആർടിസി ആറ്റിങ്ങൽ യൂണിറ്റ് എടിഒയും ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറും അറിയിച്ചു.
തിരുവനന്തപുരം – 0471-2323886, 9495099902
ആറ്റിങ്ങൽ – 0470-2622202, 9188526718, 7902925781
