ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് പോലീസ് നടത്തിയ ചിത്രരചനാമത്സരത്തില്‍ കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണ എല്‍. പ്രകാശ് ഒന്നാം സമ്മാനം നേടി.

കണ്ണൂര്‍ തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആദിത്ത് രാജേഷ്, കണ്ണൂര്‍ വാരം ഇളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ഫിദല്‍. ടി എന്നിവര്‍ക്കാണ് രണ്ടും മൂന്നും സമ്മാനം. യഥാക്രമം 10,000, 8000, 5000 രൂപയാണ് സമ്മാനമായി ലഭിക്കുക.

ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ സമ്മാനാര്‍ഹമായ എന്‍ട്രികള്‍ ഉണ്ടായിരുന്നില്ല.

