പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി കോട്ടുകാൽ വയല ചെമ്മണ്ണുമുകൾ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന അരുണിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലമ്പലം പൊലീസ് അതിർത്തിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയതിലും വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലുമാണ് അരുണിനെ അറസ്റ്റ് ചെയ്തത് വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഐഎസ് എച് ഒ ഫറോസ് ഐ യുടെ നേതൃത്വത്തിൽ എസ്ഐ ഗംഗ പ്രസാദ് ,എ. എസ്.ഐ.മാരായ സുനിൽകുമാർ, രാജീവ് ,സുനിൽ, സുരേഷ് ,മഹേഷ്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
