പെട്രോൾ ഡീസൽ വില വർധനവിനെതിരെ ആര്യനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ടുമായ വി.ആർ .പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. ജനറൽ സെക്രട്ടറി എൻ. ജയമോഹനൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡൻറ് ഷിജി കേശവൻ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ ബാലചന്ദ്രൻ നായർ കാനക്കുഴി അനി,ഷാമില ബീഗം, ഐ.എൻ.ടി.യു.സി. ഭാരവാഹികളായ ഷിജു, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
