തിരുവനന്തപുരം :- പ്രായപൂർത്തിയാകാത്ത
ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
കണ്ടമൺകടവ് പെരുകാവ് കവലോട്ട്കോണം ഷാരോൺ
നിവാസിൽ രതീഷ് (46)- നെയാണ് വട്ടിയൂർക്കാവ് പോലീസ്
അറസ്റ്റ് ചെയ്തത്.
ജൂൺ 25 നാണ് പതിനാറുകാരനു നേര
അതിക്രമം നടന്നത്. പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഒരു വീട്ടിൽ കുട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസിൽ, സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ ഷാജി, എ.എസ്.ഐ ഷൗക്കത്ത്, സി.പി.ഒമാരായ അരുൺ, സൈജു, രവി, പ്രവീൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
