ആറ്റിങ്ങൽ കരുണാലയത്തിലെ കുട്ടികൾക്ക് ഓണക്കിറ്റുമായി കിളിമാനൂർ കെ.എസ്.ആർ.ടി.സി ബോണ്ട് 3
പോങ്ങനാട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബോണ്ട് 3 ലെ ജീവനക്കാരും അൻപതോളം വരുന്ന സ്ഥിരം യാത്രക്കാരും ചേർന്നാണ് ആറ്റിങ്ങൽ കരുണാലയത്തിൽ ഓണക്കിറ്റ് എത്തിച്ചത്. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിചരിക്കുന്ന ഇവിടെ അരിയും , പലവ്യഞ്ജനങ്ങളും , സാനിടേഷൻ സാധനങ്ങളും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ബസ് യാത്രക്കാർ ബസ് ജീവനക്കാർക്ക് ഓണക്കോടിയും സമ്മാനിച്ചു
