കിഴ്വിലം ഗവ:ആയുർവേദ ആശുപത്രി പുതുക്കി പണിയുന്നതിന് 1.60 കോടി രൂപ ഗവ:ഫണ്ട് അനുവദിച്ചു. കിഴ്വിലം ആയുർവേദ ആശുപത്രിയുടെ ജനറൽ വാർഡിന്റെ നിർമ്മാണത്തിനാണ് ഈ തുക അനുവദിച്ചത്. ആശുപത്രിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉടനെ ആരംഭിക്കുമെന്ന് വി.ശശി എം.എൽ.എ പറഞ്ഞു.
