മണമ്പൂർ പഞ്ചായത്ത് വാർഡ് 12 പൂവത്തുമൂലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ നേടിയ പണം കൊണ്ട് പഠനോപകരണങ്ങൾ വാങ്ങി വിതരണംചെയ്തു. കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീർ പരിപാടി ഉത്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ സോഫിയ സലീം, ഒലീദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നിഹാൽ, യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ആരിഫ് എന്നിവർ മുഖ്യതിഥികളായി… യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സിദ്ധീഖ്, അമൽ, ആഷിക്, റോഷിത്, ആസിഫ്,നാസ് എന്നിവർ പങ്കെടുത്തു


