ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചെബ്രാംകാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
വിതരണോൽഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് .അംബിക നിർവഹിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് റാസിഖ് അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ശ്രീജാ ഉണ്ണികൃഷ്ണൻ. ലോക്കൽ കമ്മിറ്റി സെക്രട്ടറി. സലിൻ, ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, ഡിവൈഎഫ്ഐ ഐ മേഖലാ സെക്രട്ടറി അഖിൽ, എൽ.സി മെമ്പർ വി. സോമൻ എന്നിവർ പങ്കെടുത്തു

