നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഴൂർ സ്വദേശി രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിങ് മെഷീനും ,സിനിമാ ചിത്രീകരണത്തിനെന്ന് സീൽ പതിപ്പിച്ച നോട്ടുകെട്ടുകളും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റും പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സുന്ദർ എന്ന തമിഴ്നാടു സ്വദേശിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊലീസ് അണ്ടൂർക്കോണത്ത് എത്തുന്നത്. പൊലീസ് എത്തുന്നതറിഞ്ഞ് മുറിയിലുണ്ടായിരുന്ന നോട്ടുകെട്ടുകൾ കത്തിച്ചു കളഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് രഞ്ജിത്ത് കുമാറിനെ പിടികൂടിയത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് സൂചനകൾ. ഫോർട്ട് സ്റ്റേഷനിൽ സിഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
