കോവിഡ് ബോധവത്കരണത്തിനു ജില്ലാ ഭരണകൂടം തയാറാക്കുന്ന വീഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ശിക്ഷാർഹം. ജില്ലാ ഭരണകൂടത്തിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ബോധവത്കരണ വീഡിയോകൾ പ്രത്യേക സാഹചര്യങ്ങളിൽ സഹായിക്കുന്ന ഒരു ശക്തമായ ഉപകരണമാണ്. അത് ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണ്. ജനങ്ങളിൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കും.
2020 മെയ് 14ന് ജില്ലാ ഭരണകൂടം ഇറക്കിയ ‘മാസ്ക്കാണ് വീരൻ’ എന്ന ബോധവത്കരണ വീഡിയോയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ മറ്റൊരു ആശയ രൂപത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിൽ രാഷ്ട്രീയ, സാമൂഹിക, മതപരമായ പരാമർശങ്ങളുണ്ട്. കുറ്റിവാളികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ ഭരണകൂടം അത്തരമൊരു വീഡിയോ തയാറാക്കിയിട്ടില്ല. ഈ വീഡിയോ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതു പ്രചരിപ്പിക്കുന്നവർക്കും കൈമാറുന്നവർക്കുമെതിരെയും കർശന നടപടിയുണ്ടാകും.
