ആറ്റിങ്ങൽ: കൊവിഡ് പ്രതിസന്ധി മൂലം ജീവിതം വഴിമുട്ടിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകർക്കാണ് യൂത്ത് കോൺഗ്രസ് വാമനപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. വിദ്യാഭ്യാസ രംഗത്ത് കേരളം ഇത്രയും അധികം മുന്നോട്ട് പോയതിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. അതിനാലാണ് ‘ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’ എന്ന ആശയവുമായി യൂത്ത് കോൺഗ്രസ് ഈ ഉദ്യമം ഏറ്റെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
