കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച കിടപ്പ് രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണവും മികച്ച നാടകഗാനരച്താവിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ രാധാകൃഷണൻ കുന്നുംപുറത്തിന് ആദരവും നടന്നു. കാർഷികവികസന ബാങ്ക് വൈസ് പ്രസിഡൻ്റുംസി.പി.ഐ സംസ്ഥാന കൗൺസിൽ
അംഗവുമായ
മനോജ് ബി. ഇടമന ചടങ്ങ് ഉത്ഘടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഇ.നൗഷാദ് അധ്യക്ഷനായി.
ട്രസ്റ്റ് ആസ്ഥാനത്ത് നടന്നചടങ്ങിൽ
ചിറയിൻകീഴ് മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വേണുഗോപലൻ നായർ രാധാകൃഷ്ണൻ
കുന്നുംപുറത്തെ പൊന്നാട അണിയിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്ത്
സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ടി.സുനിൽ, എ.ഐ.ടി.യു.സി.
മണ്ഡലം സെക്രട്ടറി കോരണി വിജു,
പൊതുപ്രവർത്തകരായ സജീർകടയക്കാവൂർ, ജഹാൻഗീർ ,കിരൺ, അൽആരീഫ് തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി അൽഅമീൻ നന്ദി പറഞ്ഞു.

