ബാർട്ടൻഹിൽ ജോൺ ബാലൻ പാർക്കിൽ 2 വർഷം മുൻപ് 2 കോടിയുടെ ലഹരി വസ്തുക്കൾ പിടി കൂടിയതിനെ തുടർന്ന് സി സി ടി വിയും ലൈറ്റ് സ്ഥാപിക്കണം എന്നുള്ള കൗൺസിലർ ആയിരുന്ന ഐ പി ബിനുവിന്റെ ആവശ്യ പ്രകാരം കഴിഞ്ഞ ദിവസം ഇവിടെ സി സി ടി വി സ്ഥാപിച്ചു. തുടർന്ന് മേയർക്കും ഐ പി ബിനുവിനും അഭിവാദ്യങ്ങൽ അർപ്പിച്ചു സ്ഥാപിച്ച ബോർഡിൽ നിന്നും ഐ പി ബിനുവിന്റെ തല വെട്ടി മാറ്റുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
