ട്രിവാൻഡ്രം: തിരുവനന്തപുരത്തെ ലുലുമാളിൻ്റെ നിര്‍മാണം തടയണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. രേഖകളെല്ലാം പരിശോധിച്ചാണ് നിർമാണത്തിന് അനുമതി നല്‍കിയതെന്നാണ് ബോധ്യമാകുന്നതെന്നും തീരപരിപാലന ചട്ടം ലംഘിച്ചെന്ന ഹർജിക്കാരൻ്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് കൊല്ലം സ്വദേശി കെ.എം. സലീം നൽകിയ ഹർജി ജസ്റ്റിസ്റ്റ് എസ്.വി. ഭാട്ടി, ജസ്റ്റിസ്റ്റ് ബെച്ചു കുര്യന് തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളിയത്. ഇതോടെ കപട പരിസ്ഥിതിവാദികളുടെ മറ്റൊരു വാദം കൂടി പൊളിയുകയാണ്
