സിപിഐ കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി. സിപിഐ കാട്ടുമുറാക്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകിയത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി അനസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ സ്മാർട്ട്ഫോനുകൾ വിദ്യാർഥികൾക്ക് കൈമാറി. എഐവൈഎഫ് കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാജു, ഗ്രാമപഞ്ചായത്ത് അംഗം രജിത, സിപിഐ നേതാക്കളായ എം ഷാഹിദ്, എഐവൈഎഫ് നേതാക്കളായ ,എച്ച് .കെ. നിയാസ്,അഫ്സൽ, അൽ അമാൻ, ആഷിക്,സമൽ, ഉണ്ണിക്കണ്ണൻ, അജ്മൽ ഖാൻ, എന്നിവർ പങ്കെടുത്തു
