പുല്ലമ്പാറ : പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റെടുത്ത പരിസ്ഥിതി പുന:സ്ഥാപന പരിപാടികളുടെ തുടര്‍ച്ചയായി പഞ്ചായത്തിലെ ചെറുനീര്‍ത്തട പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ബൃഹത്തായ പദ്ധതി നീരുറവ് എന്ന പേരിൽ തുടക്കം കുറിക്കുന്നു.ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് സമഗ്രമായ നീര്‍ത്തടാധിഷ്ഠിത വികസനത്തിനുള്ള മാതൃക ആസൂത്രണം ചെയ്യുകയാണ്. മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭൂജല നിരപ്പ് ഉയര്‍ത്തല്‍, മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ഗുണനിലവാരമുയര്‍ത്തല്‍, ജീവനോപാധികളുടെ നിര്‍മ്മാണം തുടങ്ങിയ സമഗ്രമായ ഇടപെടലാണ് പദ്ധതിയിലുള്‍പ്പെടുന്നത്. തൊഴിലുറപ്പ് മേഖലയില്‍ വൈദഗ്ദ്ധ്യ തൊഴിലാളികളേയും ഇതുവഴി സൃഷ്ടിക്കാനാകണം. ചുള്ളാളം വാട്ടര്‍ ഷെഡ് മേഖലയിലാണ് ആദ്യമായി പദ്ധതി നടപ്പാക്കി തുടങ്ങുന്നത്. തുടര്‍ന്ന് പഞ്ചായത്തിലുടനീളം പദ്ധതി വ്യാപിപ്പിക്ക. കേരളത്തിനാകെ മാതൃകയാകാൻ പോകുന്ന ‘വാമനപുരം നദീസംരക്ഷണ പദ്ധതിയ്ക്ക് തുടക്കം കുറിക്കാൻ പോകുന്ന അവസരത്തിൽ ‘നീരുറവിന്റെ ‘ പ്രസക്തി വർദ്ധിക്കുകയാണ്.
ആസൂത്രണം, നിര്‍വ്വഹണം, മോണിറ്ററിംഗ് എന്നിവയില്‍ ജനപങ്കാളിത്തം ഉറപ്പാക്കി വന്‍ ജനകീയ പദ്ധതിയായി നീരുറവിനെ മാറ്റാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.
2021 ആഗസ്റ്റ് 11 ബുധന്‍ വൈകുന്നേരം 4.30 ന് ചുള്ളാളത്ത് വച്ച് ശ്രീ ഡി കെ മുരളി എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് നീരുറവിന്റെ തുടക്കമാകും
