കേരളത്തിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളില്‍ പ്രമുഖനായ ശ്രീ. അയ്യങ്കാളിയുടെ 158-ാം ജന്മദിനത്തില് കോൺഗ്രസ്സ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി കടവിലെ ശ്രീ.അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ യോഗവും നടത്തി. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസവും, യാത്രാ സ്വാതന്ത്ര്യവും പോലും ഇല്ലായിരുന്ന ഒരു ജനതയുടെ അഭിമാനം സംരക്ഷിക്കാന്‍ വില്ലുവണ്ടി, കര്‍ഷക സമരങ്ങളിലൂടെ ശ്രീ. അയ്യങ്കാളി നടത്തിയ പോരാട്ടങ്ങല്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ വി.കെ ശശിധരന്, ജി. സുരേന്ദ്രന്, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്, എ.ആര്.നിസാര്‍, എം. ഷാബുജാന്‍, ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
