രോഗകാലത്തെ അനുഭവങ്ങളെ നിരീക്ഷിക്കാനും അവയിൽ നിന്നും പുതിയ അറിവുകൾ നേടാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടെന്ന് കവി രാധാകൃഷ്ണൻകുന്നുംപുറം അഭിപ്രായപ്പെട്ടു.
ബാലസംഘം കൂന്തള്ളൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതു ദുരിതകാലവും മനുഷ്യസമൂഹം മറികടക്കും. ശാസ്ത്രം മാനവസമൂഹത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയാണ്. വിദ്യാർത്ഥികൾ അന്ധവിശ്വാസങ്ങൾ ശ്രദ്ധിക്കാതെ സമൂഹനന്മയുള്ള ശാസ്ത്രബോധം വളർത്തിയെടുക്കാൻ തയ്യാറാകണ
മെന്നും അദ്ദേഹം പറഞ്ഞു.
പുളിമൂട് സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിൽനടന്ന കൺവൻഷനിൽ മേഖലാ പ്രസിഡന്റ് അശ്വനി ഉദയൻ അധ്യക്ഷയായി. സെക്രട്ടറി അശ്വതി കൺവീനർ ജി. സന്തോഷ്കുമാർ ,ഏര്യാ സെക്രട്ടറി ബിബിൻ, പ്രസിഡന്റ് ഭാഗ്യാമുരളി ബാലസംഘം ഏര്യാ കൺവീനർ
പഞ്ചമംസുരേഷ് സി.പി.എം. ലോക്കൽ സെക്രട്ടറി ഹരീഷ്ദാസ്, ലോക്കൽ കമ്മിറ്റിഅംഗങ്ങളായ വൈശാഖ്, സുലഭ , സജി, ഹരീഷ് എന്നിവർ പങ്കെടുത്തു.

