വാക്സിനേഷൻ സ്വീകരിച്ച 300 പേരെ വരെ ഉൾക്കൊള്ളിച്ച് പൊതു പരിപാടികൾ അനുവദിക്കുക, വാടക സാധന – പന്തൽ -ഡെക്കറേഷൻ – ലൈറ്റ് & സൗണ്ട് മേഖലയ്ക്ക് പലിശരഹിത വായ്പയും പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുക, സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത വാടക സ്റ്റോർ ഉടമകളുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി നൽകുക, കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസ ധനം നൽകുക, ഈ മേഖലയിലെ പ്രവർത്തനാവശ്യങ്ങൾക്കായുള്ള വാഹനങ്ങളുടെ നികുതിയും ഇൻഷുറൻസും പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ തിരുവോണ നാളിൽ (21/8/2021) രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. പി. അഹമ്മദ് കോയ, സംസ്ഥാന ജനറൽ സെക്രട്ടറി ടി. വി. ബാലൻ, സംസ്ഥാന ട്രഷറർ . പി. ഷംസുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു എന്നിവർ പറഞ്ഞു. സംരക്ഷിക്കുക ഞങ്ങളേയും എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. കഴിഞ്ഞ 19 മാസക്കാലമായി ഈ മേഖല പ്രവർത്തന രഹിതമാണ്. 25000 സംരംഭകരും 2 ലക്ഷം തൊഴിലാളികളും ജീവിതം വഴിമുട്ടി നിൽക്കുന്നു. പ്രതിസന്ധിമൂലം നിരവധി വാടക സ്റ്റോർ ഉടമകൾ ആത്മഹത്യ ചെയ്യുന്നു. ഈ അവസ്ഥ ഇനിയും തുടരുവാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു
