ഇക്കഴിഞ്ഞ എസ്എസ്എൽസി ഇ,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സിപിഐ എം പന്തുവിള, കൊടുവഴന്നൂർ ബ്രാഞ്ചുകൾ സംയുക്തമായി അനുമോദിച്ചു.വാർഡ്മെമ്പർ ടി.വി ബീന അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള മൊമന്റോ എംഎൽഎ വിതരണം ചെയ്തു.പന്തുവിള ബ്രാഞ്ച് സെക്രട്ടറി ഡി. തുളസീധരൻ സ്വാഗതവും കൊടുവഴന്നൂർ ,ബ്രാഞ്ച് സെക്രട്ടറി കെ.വിജയകുമാർ നന്ദിയും രേഖപ്പെടുത്തി.

